ഇത് ഒരു കപ്പിത്താൻ നിയന്ത്രിക്കുന്ന കപ്പലല്ല, 102 ബോഗികളുളള വിസ്മയ ട്രെയിൻ’; നിയമസഭയിൽ രമ്യാ ഹരിദാസ്

ഇരുണ്ട പത്തുവർഷം പുതുപുലരി കാത്തിരുന്ന മലയാളിക്ക് കിട്ടിയ പ്രതീക്ഷയുടെ സൂര്യോദയമാണ് ഈ സർക്കാരിന്റെ നയങ്ങളും പ്രഖ്യാപനങ്ങളുമെന്ന് ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസ്. ഒരു കപ്പിത്താൻ മാത്രം നിയന്ത്രിക്കുന്ന കപ്പലല്ല, 102 ബോഗികളുളള വിസ്മയ ട്രെയിനാണ് പുതിയ സർക്കാരെന്നും ഗാർഡുമാരുടെയും സ്റ്റേഷൻ മാസ്റ്റർമാരുടെയും ടെക്‌നീഷ്യൻമാരുടെയും പിന്തുണയോടെ കൂട്ടായ ഉത്തരവാദിത്തത്തോടെയാണ് ഈ ട്രെയിൻ മുന്നോട്ടുപോവുകയെന്നും രമ്യാ ഹരിദാസ് പറഞ്ഞു. നന്ദി പ്രമേയത്തെ പിന്തുണച്ചുളള പ്രസംഗത്തിലാണ് എംഎൽഎയുടെ പരാമർശം.

Related Articles

Back to top button