തിരക്കേറിയ റോഡിന് നടുവില്‍ പടക്കം പൊട്ടിച്ചു, മൂന്ന് പേർ അറസ്റ്റിൽ….

പെരുന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ നടുറോഡില്‍ അപകടകരമാം വിധം പടക്കം പൊട്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടില്‍ വി. അര്‍ഷാദ്, കൊടുവള്ളി വടക്കെപുരയില്‍ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 27-ാം തിയതി രാത്രിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ കൊടുവള്ളി ബസ് സ്റ്റാന്റിന് സമീപം ഗതാഗത തടസ്സം സൃഷ്ടിച്ചായിരുന്നു ഒരു കൂട്ടം യുവാക്കളുടെ അതിരുവിട്ട ആഘോഷം.

Related Articles

Back to top button