മുൻ വൈരാഗ്യത്തിൻ്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങി… യുവാവ് അറസ്റ്റിൽ…

കൊലപാതക കേസില്‍ ജാമ്യമെടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലെ ചമല്‍ പൂലോട് സ്വദേശി ചിലമ്പിക്കുന്ന് സബിന്‍ ബേബി(44)യെയാണ് പൊലീസ് പിടികൂടിയത്. കോടതിയെ കബളിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് താമരശ്ശേരി പൊലീസാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

Related Articles

Back to top button