ആദ്യമായി എംഎൽഎ ആയവൻ അധികാരം സ്ഥാപിക്കാൻ നോക്കുന്നു…. തോട്ടപ്പള്ളി സന്ദർശനത്തിൽ കുട്ടനാട് എംഎൽഎക്കെതിരെ സുധാകരൻ

അമ്പലപ്പുഴ: തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിൽ കുട്ടനാട്ടിലെ യുഡിഎഫ് എംഎൽഎയായ റെജി ചെറിയാൻ പ്രോട്ടോക്കോൾ ലംഘിച്ച് സന്ദർശനം നടത്തിയതാണ് സുധാകരനെ ചൊടിപ്പിച്ചത്.

സംഭവത്തിൽ നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും, ആദ്യമായി എംഎൽഎ ആയ ഒരാൾ മുതിർന്ന മറ്റൊരു എംഎൽഎയ്ക്ക് മേൽ അധികാരം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും സുധാകരൻ തുറന്നടിച്ചു. റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെ പരാമർശിച്ചായിരുന്നു സുധാകരന്റെ അടുത്ത കടന്നാക്രമണം. തികച്ചും വ്യക്തിപരമായ പരിഹാസമാണ് സുധാകരൻ പൊതുവേദിയിൽ ഉയർത്തിയത്.

Related Articles

Back to top button