കള്ള് വ്യവസായം പ്രതിസന്ധിയിൽ; പൂട്ടിട്ട കള്ളുഷാപ്പുകൾ വീണ്ടും തുറക്കും? 

കേരളത്തിലെ പരമ്പരാഗത തൊഴിൽമേഖലയായ കള്ള് വ്യവസായം വൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പൂട്ടിക്കിടക്കുന്ന ഷാപ്പുകൾ വീണ്ടും തുറക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നു. സാധ്യത പരിശോധിക്കാനായി എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. ചർച്ച ഫലം കണ്ടാൽ ഷാപ്പുകൾ വീണ്ടും തുറക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഷാപ്പ് ഉടമകളും തൊഴിലാളികളും.

കേരളത്തിലെ 1,460 കള്ള് ഷാപ്പുകളാണ് എൽഡിഎഫ് സർക്കാർ ഭരണകാലത്ത് പൂട്ടിയത്. 4,500 ലേറെ തൊഴിലാളികൾകെ തങ്ങളുടെ വരുമാനമാർഗം നഷ്ടമാകുകയും ചെയ്തു. ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം കൂടിയതോടെ സാമ്പത്തിക നഷ്ടം നേരിട്ട കള്ളുഷാപ്പുകൾക്കാണ് പൂട്ടുവെന്നത്. പൂട്ടിപ്പോയ ഷാപ്പുകൾ വീണ്ടും തുറക്കണമെങ്കിൽ ഒട്ടേറെ പരിമിതികളുണ്ട് താനും. കെട്ടിടത്തിൻ്റെ ഉയർന്ന വാടക മുതൽ പ്രാദേശികമായ എതിർപ്പുകൾ വരെ വില്ലനായി വരാൻ സാധ്യതയുണ്ട്. കള്ളുഷാപ്പുകൾ പലതും പൂട്ടിയതോടെ പതിറ്റാണ്ടുകളായി പരമ്പരാഗത തൊഴിലിലേർപ്പെടുന്നവർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

Related Articles

Back to top button