വിവാഹത്തില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെണ്‍ സുഹൃത്തിന് ക്രൂര മര്‍ദനം….ബാങ്ക് ജീവനക്കാരനായ യുവാവ് അറസ്റ്റിൽ…..

കൊച്ചി: വിവാഹത്തില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെണ്‍ സുഹൃത്തിന് ക്രൂര മര്‍ദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടികെട്ടി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ വിവാഹം മുടങ്ങുമെന്ന ഭയത്തിലാണ് യുവാവ് പെണ്‍സുഹൃത്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ ഉപേക്ഷിച്ചതിന് പിന്നാലെ ഇയാള്‍ അവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ചയാണ് ഇയാള്‍ യുവതിയെ കാണാനെത്തിയത്.

Related Articles

Back to top button