അമ്മയിൽ അസ്വാരസ്യങ്ങൾ പുകയുന്നു…കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജർ….

സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാനേജർ അതുല്യ, ഗുരുതര ആരോപണങ്ങളുമായായി അതുല്യ കുക്ക് പരമേശ്വരനെതിരെ രംഗത്തുവന്നിട്ടുള്ളത്. അതുല്യയുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് അതുല്യ പരാതി നൽകി. തനിക്കെതിരെ തൊഴിൽ പീഡനം നടന്നുവെന്നും, തന്നെ അപകീർത്തിപ്പെടുത്താൻ ഗോഡാലോചന നടന്നതായും അതുല്യയുടെ പരാതിയിൽ പറയുന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിച്ച ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരൻ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും അതുല്യ ആരോപിച്ചു.



