സഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചില്ല….. ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കടുത്ത അതൃപ്തി

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി ദേശീയഗീതമായ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കടുത്ത അതൃപ്തി. വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോളെന്നും എന്നാൽ കേരള നിയമസഭയിൽ അതുണ്ടായില്ലെന്നും ഗവർണർ തുറന്നടിച്ചു. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും, സർക്കാർ ഇതിൽ എന്ത് നടപടിയെടുക്കുമെന്ന് നോക്കുമെന്നും ഗവർണർ വ്യക്തമാക്കി.

കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് സഭാ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന രാജ്ഭവന്റെ നിർദ്ദേശം സർക്കാർ തള്ളുകയായിരുന്നു. സഭാ നടപടികളുടെ തുടക്കത്തിലും ഒടുക്കത്തിലും കേരള പോലീസ് ബാൻഡ് ബ്യൂഗിളിൽ വായിച്ചത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ്.

Related Articles

Back to top button