സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ നീക്കം; നിരക്കുകൾ..

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ ഏകീകരിക്കാനും മരുന്ന് വിലയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി പുതിയ നയം നടപ്പിലാക്കാൻ കർണാടക സർക്കാർ നീക്കം തുടങ്ങി. ഒരേ ചികിത്സയ്ക്ക് വിവിധ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി യു.ടി. ഖാദർ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചർച്ച തുടങ്ങി.




