കോഴിക്കോട്ട് 14 കാരിക്ക് നേരെ ലൈംഗികാതിക്രമം…. മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർത്ഥിനിയായ പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി കാരാട്ടുപൊയിൽ കെ.പി. മുഹമ്മദ് ഷെരീഫിനെ (27) ആണ് പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. പീഡനവിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് പരാതി ലഭിക്കുകയായിരുന്നു. തുടർന്ന് ശിശുസംരക്ഷണ ഓഫീസർ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പോലീസ് പ്രതിക്കെതിരെ അടിയന്തരമായി കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. അറസ്റ്റിലായ മുഹമ്മദ് ഷെരീഫിനെ വൈദ്യപരിശോധനയ്ക്ക് ശേഷം താമരശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. സംഭവത്തിൽ കൂടുതൽ കുട്ടികൾ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

Back to top button