‘തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം’; ടിനി ടോമിനെതിരായ പരാതിയിൽ അൻസിബയോട് നേരിട്ട് ഹാജരാകാൻ….

നടൻ ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബയ്ക്ക് താരസംഘടനയായ അമ്മയുടെ നിർദ്ദേശം. ജൂൺ ഒന്നിനും മൂന്നിനും സംഘടനയ്ക്ക് മുന്നിൽ ഹാജരാകാനാണ് അൻസിബയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണങ്ങളും തെളിവുകളും ഉണ്ടെങ്കിൽ അവ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് സംഘടന വിഷയത്തിൽ നേരിട്ട് വിശദീകരണം തേടുന്നത്. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. വിഷയത്തിൽ അമ്മ നേതൃത്വം സൂക്ഷ്മ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button