ജ്വല്ലറിയില്‍ ജോലി നല്‍കും…അബ്ദുല്‍ റഹീമിന്റെ താല്‍പര്യം അറിഞ്ഞശേഷം തീരുമാനം…ബോബി ചെമ്മണ്ണൂര്‍

സൗദി ജയിലില്‍ നിന്നും മോചിതനായ അബ്ദുല്‍ റഹീമിനെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി വ്യവസായി ബോബി ചെമ്മണ്ണൂര്‍. അബ്ദുല്‍ റഹീമിനെ പുറത്തിറക്കാന്‍ ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് ബോബി ചെമ്മണ്ണൂര്‍ നന്ദി പറഞ്ഞു. ജാതി മതത്തിന് അതീതമായി എല്ലാവരും സഹകരിച്ചുവെന്നും ഇതൊരു വേള്‍ഡ് റെക്കോര്‍ഡ് ആണെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. 36 കോടിക്ക് പകരം നാല്‍പത് കോടി നല്‍കി ഒരു വ്യക്തിയെ രക്ഷിക്കാന്‍ ലോകത്ത് കേരളം മാത്രമെ ഉണ്ടായിട്ടുള്ളൂ.

Related Articles

Back to top button