അഞ്ച് വർഷത്തിന് ശേഷം സുപ്രീംകോടതിയിൽ വനിതാ ജഡ്ജി നിയമനം; വി. മോഹന ഉൾപ്പെടെ നാലുപേരെ ശുപാർശ ചെയ്ത് കൊളീജിയം

മുതിർന്ന സുപ്രീം കോടതി അഭിഭാഷകയായ വി. മോഹനയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. വി. മോഹനയ്ക്ക് പുറമെ വിവിധ ഹൈക്കോടതികളിൽ നിന്നുള്ള മൂന്ന് ചീഫ് ജസ്റ്റിസുമാരെയും ഉൾപ്പെടുത്തി, ആകെ നാല് പേരുടെ പട്ടികയാണ് കൊളീജിയം സമർപ്പിച്ചിരിക്കുന്നത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജമ്മു കശ്മീർ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ പാലി എന്നിവരെയും ജഡ്ജിമാരാക്കാൻ ശുപാർശ നൽകി. നിലവിൽ സുപ്രീം കോടതിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമേ വനിതാ ജഡ്ജിയായുള്ളൂ. 2021 ഓഗസ്റ്റിനുശേഷം, സുപ്രീം കോടതിയിലേക്ക് ഒരു വനിതയെയും നിയമിച്ചിട്ടില്ല.

Related Articles

Back to top button