‘ഒന്നും കിട്ടിയില്ല’ എന്ന വാദം പൊളിഞ്ഞു… പിണറായിയുടെ വീട്ടിൽ നിന്നും എക്സാലോജിക്കിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൻ വഴിത്തിരിവ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലും മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ ഓഫീസുകളിലും നടത്തിയ റെയ്ഡിൽ അതീവ നിർണായകമായ രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. റെയ്ഡിൽ ഒന്നും കണ്ടെത്തിയില്ലെന്ന സിപിഐഎം വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡി വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ വിശദമായി വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി. സിഎംആർഎൽ മാനേജ്‌മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം തിരച്ചിൽ നടത്തിയത്. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സിഎംആർഎൽ മാനേജ്‌മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു പരിശോധന.

ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി മുൻപ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ നിയന്ത്രണത്തിലുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്ന കമ്പനിയിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായും എക്സാലോജിക് സ്വീകരിച്ചിട്ടുണ്ടെന്ന് ഇഡി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിൽ സിഎംആർഎൽ കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകൾ കാണിച്ചതായി വെളിപ്പെട്ടിരുന്നു. കമ്പനി ലാഭവിഹിതം നൽകാതിരുന്ന കാലയളവിൽ പോലും മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും മകൻ ശരൺ കർത്തയും ചേർന്ന് 30.63 കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. ഈ സാമ്പത്തിക ക്രമക്കേടുകളിലൂടെ സമാഹരിച്ച കള്ളപ്പണം എവിടെയെല്ലാം വിനിയോഗിക്കപ്പെട്ടു എന്നതിനെക്കുറിച്ചാണ് ഇഡി ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണം ചോദ്യംചെയ്ത് സിഎംആർഎൽ സമർപ്പിച്ച ഹർജി 2026 മെയ് 26-ന് കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇഡി അന്വേഷണം അതീവ ഊർജ്ജിതമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് ഇഡി കടക്കുമെന്നാണ് ലഭിക്കുന്ന സൂചനക

Back to top button