കൊല്ലത്ത് ലോട്ടറി വിൽപനക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തി അജ്ഞാതൻ….

കൊല്ലം: കൊല്ലം നഗരത്തിൽ ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രനെ(65) ആണ് അജ്ഞാതൻ ശ്വാസംമുട്ടിച്ചും ഇടിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സാമ്പത്തിക ലക്ഷ്യമാണ് കൊലയ്ക്കു പിന്നിലെന്നാണു നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും അക്രമി അപഹരിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കുള്ള റോഡിൽ കാർ എസി വർക്‌ഷോപ്പിനു മുന്നിലാണ് കൊലപാതകം നടന്നത്. ഏറെനാളുകളായി വീട്ടുകാരുമായി പിണങ്ങി കഴിയുകയായിരുന്നു രാജേന്ദ്രൻ. കഴിഞ്ഞ ഒരു മാസമായി വർക്‌ഷോപ്പിനു മുന്നിലായിരുന്നു രാത്രി കഴിച്ചു കൂട്ടിയിരുന്നത്.സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നാണ് കൊലപാതകത്തിന്റെ നിർണായ ദൃശ്യങ്ങൾ ലഭിച്ചത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുകയാണ്. ‌ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽക്കും. പരേതയായ ലത(മോളമ്മ), മക്കൾ: അരുൺ, ബിപിൻ.

Related Articles

Back to top button