പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈകൾ വെട്ടിമാറ്റുമെന്ന് CPIM പ്രവർത്തകർ; തലയെടുക്കുമെന്ന് കോൺഗ്രസ്, പരസ്പരം കൊലവിളി

വണ്ടൂർ കാപ്പിലിൽ ബാർബർ ഷോപ്പിൽ കയറി സിപിഐഎം പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പരസ്പരം കൊലവിളി മുദ്രാവാക്യങ്ങളുമായി കോൺഗ്രസ്-സിപിഐഎം പ്രവർത്തകർ. ആദ്യം സിപിഐഎം പ്രവർത്തകരാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്.

‘പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടിമാറ്റും, വെള്ളപുതച്ച് കിടത്തിപ്പിക്കും’, എന്നായിരുന്നു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യം. മന്ത്രി എ പി അനിൽകുമാറിന്റെ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.

പിന്നാലെ സിപിഐഎമ്മിന് മറുപടിയുമായി യുഡിഎഫും കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തി. ‘പ്രസ്ഥാനത്തിന് നേരെ വന്നാൽ കയ്യും വെട്ടും, കാലും വെട്ടും, വേണ്ടി വന്നാൽ തലയുമെടുക്കും’, എന്നായിരുന്നു മുദ്രാവാക്യം.പരിക്കേറ്റ സാജുവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം പതിവാകുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.

Related Articles

Back to top button