സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളില്‍ കേന്ദ്രം ഇടപെടണം….മുഖ്യമന്ത്രി….

സിബിഎസ്ഇ പ്ലസ് ടു 2025-26 അധ്യയന വര്‍ഷ പരീക്ഷാഫലവും പുനര്‍മൂല്യനിര്‍ണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രാധാന് കത്ത് നല്‍കി.
2026 മേയ് 13-ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതായി നിരവധി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പുനര്‍മൂല്യനിര്‍ണയ നടപടികളിലും ഗുരുതരമായ സാങ്കേതിക-ഭരണപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റ് തകരാറുകള്‍, രജിസ്‌ട്രേഷന്‍ പിഴവുകള്‍, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, അപേക്ഷാ സ്ഥിരീകരണത്തിലെ വൈകിപ്പ്, ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ ലഭിക്കാതിരിക്കുക അല്ലെങ്കില്‍ വ്യക്തതയില്ലാത്ത പകര്‍പ്പുകള്‍ ലഭിക്കുക തുടങ്ങിയവയാണ് പ്രധാന പരാതികള്‍.



