തെറ്റ് തിരുത്തി മുന്നോട്ടുപോകും…. തോൽവിയിൽ വീഴ്ച സമ്മതിച്ച് എ കെ ശശീന്ദ്രൻ…

എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു എന്നാണ് കുറ്റസമ്മതം. ഇന്ന് ചേര്‍ന്ന എന്‍സിപി കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്നത്.

എലത്തൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി എ കെ ശശീന്ദ്രന്‍ വാശിപിടിച്ചു എന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. യോഗത്തിനു ശേഷം പുറത്തിറങ്ങിയ എ കെ ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം പാളി എന്ന് സമ്മതിക്കുകയായിരുന്നു. തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ജനവിധി മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ എ കെ ശശീന്ദ്രന്‍ മത്സരിച്ചത്. കഴിഞ്ഞ തവണ 30,000 ലേറെ വോട്ടിന് ജയിച്ച മണ്ഡലത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയായിരുന്നു.

Related Articles

Back to top button