തിരുവനന്തപുരം -കണ്ണൂർ അതിവേഗ പാത….കേന്ദ്രത്തിന് ഇടക്കാല പദ്ധതിരേഖ സമർപ്പിക്കാൻ ഇ ശ്രീധരൻ….

റെയിൽവേ മന്ത്രിയുടെ നിർദേശ പ്രകാരം സ്വന്തംനിലയിൽ പൊന്നാനിയിൽ ഓഫീസ് തുറന്നാണ് ശ്രീധരൻ അതിവേഗപാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത്. സെപ്റ്റംബറോടെ വിശദ പദ്ധതി രേഖ തയ്യാറാകും.വിശദ പദ്ധതിരേഖ തയ്യാറാക്കാൻ സമയമെടുക്കുന്നതിനാലാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നത്. റിപ്പോർട്ട് അടിസ്ഥാനമാക്കി കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരിന്റെ അഭിപ്രായം തേടിയാൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചനയുണ്ടാകും. പുതിയ അതിവേഗപാതയ്ക്ക് പദ്ധതി തയ്യാറാക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. താൻ മുന്നോട്ടുവെച്ച അതിവേഗപാതയുമായി സർക്കാർ സഹകരിക്കുമെന്നാണ് ശ്രീധരന്റെ പ്രതീക്ഷ.

Related Articles

Back to top button