കൊല്ലത്ത് നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച് അജ്ഞാത സംഘം….

കൊല്ലം: വീടന്വേഷിച്ച് കാറിലെത്തിയ നാലംഗ സംഘം വഴിയരികിൽ സംസാരിച്ചിരുന്ന നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പുനലൂർ തോളിക്കോട്ട് ആണ് സംഭവം. പുനലൂർ തോളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കാറിലെത്തിയ അപരിചിതരായ യുവാക്കൾ മൊബൈലിൽ സ്ഥലവാസിയായ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാളുടെ വീടന്വേഷിച്ചു. വടംവലിക്കായി ബുക്ക് ചെയ്യാൻ വന്നതാണെന്നായിരുന്നു കാറിലെത്തിയവർ പറഞ്ഞത്. സംസാരത്തിനിടെ തർക്കമുണ്ടാവുകയും തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.



