പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പി എ മുഹമ്മദ് റിയാസ്….

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. തളരാത്ത മനസ്സിനും പതറാത്ത നിലപാടുകള്‍ക്കും ജന്മദിനാശംസകളെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡല്‍ വരേണ്യതയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നും പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നല്‍കാത്തതെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ… അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും, കൂടെ പോരാടാൻ ഞങ്ങളും എന്ന് കുറിച്ചാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button