മോഹൻലാലിനെ സാക്ഷിയാക്കി, പറവൂർ ജനതക്ക് മുഖ്യമന്ത്രി സതീശന്‍റെ വാക്ക്..

മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി വി ഡി സതീശൻ. തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നാണ് സതീശൻ സ്വന്തം ജനതക്ക് നൽകിയ വാക്ക്. മോഹൻലാലും ശ്രീകുമാരൻ തമ്പിയും സലീം കുമാറും അടക്കമുള്ളവരെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പറവൂരിന് വാക്ക് നൽകിയത്. കേരളത്തെ തുറമുഖ നഗരമാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചു. ഇതിനുള്ള തുടക്കം ഉടനുണ്ടാകുമെന്നും സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. മോഹൻലാൽ അടക്കമുള്ളവരുടെ പ്രസംഗത്തിനുള്ള മറുപടിയായിട്ടാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്

Related Articles

Back to top button