മലയിടം തുരുത്തിലെ പൊലീസ് നടപടി; സിപിഎം നേതാക്കളും താമസക്കാരും ഉൾപ്പെടെ 50 പേർക്കെതിരെ കേസ്

എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ കേസെടുത്ത് പൊലീസ്. സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. അന്യായമായ സംഘംചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തത്. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചത്. ഇതിന് പിന്നാലെയാണ് കേസ്



