സ്വ‍‌ർണ വിലയിൽ വീണ്ടും വർധനവ്….ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വർധനവ്. ഇന്നേക്ക് ​ഗ്രാമിന് 140 രൂപയും പവന് 1120 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 14,515 രൂപയും ഒരു പവൻ സ്വ‍ർണം വാങ്ങാൻ 1,16,120 രൂപയിലധികവുമാണ് നൽകേണ്ടി വരിക. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button