സി.പി.എമ്മുകാർ നന്നാകുന്ന ലക്ഷണമില്ല -ജി. സുധാകരൻ. …

സി.പി.എമ്മുകാർ നന്നാകുന്ന ലക്ഷണമില്ലെന്ന് നിയുക്ത എം.എൽ.എ ജി. സുധാകരൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ കഷായംകൊണ്ട് സി.പി.എം നന്നാകില്ല. എങ്ങനെ നന്നാക്കണമെന്ന് പറയേണ്ട കാര്യം ഇനി തനിക്കില്ല. ജി. സുധാകരനെ രണ്ടുവർഷം മുമ്പുതന്നെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടതാണെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായം പറഞ്ഞവരും സ്ഥാനമോഹികളുമാണ് പാർട്ടിയെ നശിപ്പിക്കുന്നത്.മോഷ്ടിക്കുന്നവരും വെള്ളമടിക്കുന്നവരും മാത്രംമതി പാർട്ടിക്കുള്ളിൽ. തനിക്ക് ചെയ്യാവുന്ന സേവനമൊക്കെ 61 വർഷംകൊണ്ട് ചെയ്തു.



