എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി…

എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകന് മുഹ മ്മദ് ഷംസാന് (15)ആണ് മരിച്ചത്. ശനി പകല്‍ 12.45 നാണ് സംഭവം. പൂക്കൊളത്തൂര്‍ സിഎച്ച്എംഎച്ച്എസ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. കുളി മുറിയില്‍ കയറിയ ഷംസാനെ ഉമ്മ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടിയൊന്നും വന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ഉമ്മ വാതില്‍ പൊളിച്ചു നോക്കി. അപ്പോള്‍ വെന്റിലേറ്ററില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായര്‍ പകല്‍ ഒന്നിന് കാരാപ്പറമ്പ് സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം രണ്ടിന് കാരാപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.


