‘നാടിനെ വികസനത്തിലേക്ക് നയിക്കട്ടെ’….. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ആശംസകൾ നേർന്ന് സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. സതീശന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് താരങ്ങൾ ആശംസകൾ അറിയിച്ചത്.

”കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ” എന്നാണ് മമ്മൂട്ടി കുറിച്ചത്. ”നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സ്നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ” എന്ന് മോഹൻലാൽ ആശംസിച്ചു.

11 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹിയിൽ വെച്ച് വി.ഡി. സതീശനെ കോൺഗ്രസ് സഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളെ പരിഗണിച്ച ശേഷമാണ് ഹൈക്കമാൻഡ് സതീശന് നറുക്കിട്ടത്.

Related Articles

Back to top button