ശ്രീനാരായണ സെൻട്രൽ സ്കൂളിന് ഉജ്ജ്വല വിജയം

മാവേലിക്കര- സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയിൽ ശ്രീനാരായണ സെൻട്രൽ സ്കൂൾ ഉജ്ജ്വല വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 77 വിദ്യാർത്ഥികളിൽ 28 പേർ ഡിസ്റ്റിംഗ്ഷനോടെ വിജയം നേടി. കേദാർ പ്രേം, കാർത്തിക് നായർ എന്നിവർ സ്കൂൾ ടോപ്പർമാരായി മികച്ച നേട്ടം കരസ്ഥമാക്കി. ബയോളജി-മാത്ത്സ് സ്ട്രീമിൽ കേദാർ പ്രേം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാത്ത്സ്-കമ്പ്യൂട്ടർ സ്ട്രീമിൽ കാർത്തിക് നായർ ഒന്നാം സ്ഥാനത്തെത്തി. കൊമേഴ്സ് സ്ട്രീമിൽ ജീവൻ ബിനോയും ബയോ മലയാളം സ്ട്രീമിൽ റോഷ്നി രവീന്ദ്രനും ബയോളജി-ഹിന്ദി സ്ട്രീമിൽ നന്ദന.ആർ.ദാസും ഒന്നാം സ്ഥാനം നേടി. വിദ്യാർത്ഥികളുടെ ആത്മാർത്ഥ പരിശ്രമത്തിന്റെയും അധ്യാപകരുടെ സമർപ്പിത പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിജയികളായ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റും അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.

Related Articles

Back to top button