സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ….

സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മെയ് 19 ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അ​ബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

Related Articles

Back to top button