മുഖ്യമന്ത്രിയാരെന്ന ആകാംക്ഷയിൽ കേരളം…വി ഡി സതീശനെ വീട്ടിൽ കാണാനെത്തി നിയുക്ത എംഎൽഎമാർ…

കൊച്ചി: കേരളം മുഖ്യമന്ത്രിയെ കാത്തിരിക്കുമ്പോൾ, വി ഡി സതീശൻ ആലുവ ദേശത്തെ വീട്ടിൽ തുടരുകയാണ്. രാവിലെ പത്തു മണിയോടെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എങ്കിലും യാത്ര ഒഴിവാക്കി വീട്ടിൽ തുടരുകയാണ്. അതിനിടെ കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂറും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസും സതീശന്റെ വീട്ടിലെത്തി. അബ്ദുൽ ഗഫൂർ കൂടിക്കാഴ്ചക്ക്‌ ശേഷം മടങ്ങിയെങ്കിലും ഷിയാസ് ഇപ്പോഴും സതീശനൊപ്പം തുടരുകയാണ്. സാധാരണ കൂടിക്കാഴ്‌ചയെന്നും മറ്റൊരു അർത്ഥവും നൽകേണ്ടെന്നും മടങ്ങുമ്പോൾ അബ്ദുൽ ഗഫൂർ പ്രതികരിച്ചു. സതീശന്റെ മണ്ഡലത്തിലെ തദ്ദേശ ജന പ്രതിനിധികൾ പലരും ദേശത്തെ വീട്ടിൽ എത്തിയിട്ടുണ്ട്.

Related Articles

Back to top button