മലപ്പുറം ജില്ലാ പഞ്ചായത്തിൽ വൻ ഫണ്ട് ക്രമക്കേട്…. 10 കോടിയുടെ പദ്ധതികൾ തടഞ്ഞു….. ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി നടത്തിപ്പിൽ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. മാനദണ്ഡങ്ങൾ ലംഘിച്ചും കൃത്യമായ പഠനങ്ങൾ നടത്താതെയും ഫണ്ട് വിനിയോഗിച്ചതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തൽ. 45 പദ്ധതികളിലായി ഏകദേശം 85.6 ലക്ഷം രൂപയുടെ നേരിട്ടുള്ള നഷ്ടം സംഭവിച്ചപ്പോൾ, അപാകതകൾ കണ്ട 26 പദ്ധതികൾക്കായി ചെലവിട്ട 10.28 കോടി രൂപ ഓഡിറ്റ് വിഭാഗം തടഞ്ഞുവെച്ചു.

തിരൂർ-പൊന്നാനി പുഴയിൽ ബോട്ട് സർവീസിനായി നടത്തിയ മണ്ണെടുപ്പിലാണ് വലിയ ക്രമക്കേട് ആരോപിക്കുന്നത്. സാധ്യതാ പഠനം നടത്താതെയും ജിയോളജി വിഭാഗത്തിന്റെ അനുമതി വാങ്ങാതെയുമാണ് 10 കോടിയിലധികം രൂപ ഇതിനായി ചെലവാക്കിയത്. അളവുപുസ്തകത്തിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി കരാറുകാരന് പണം നൽകിയതായും റിപ്പോർട്ടിലുണ്ട്. പട്ടികവർഗ ഫണ്ട് (TSP) യഥാസമയം വിനിയോഗിക്കാത്തത് മൂലം പൊതുവിഭാഗം ഫണ്ടിൽ നിന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

ണ്ടൂർ ചേതന ഹോസ്പിറ്റലിലെ പേ വാർഡ്, സ്കൂളുകളിലെ മോഡുലാർ ശുചിമുറികൾ, വയോജന പാർക്ക് എന്നിവയുടെ നിർമ്മാണത്തിൽ അധികച്ചെലവും ക്രമക്കേടും കണ്ടെത്തി. ചെയ്യാത്ത പ്രവൃത്തികൾക്ക് പോലും പണം നൽകിയതായി ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ, കേരളോത്സവം, എസ്പിസി (SPC) പരിശീലനം എന്നിവയിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല. തടഞ്ഞുവെച്ച തുകയ്ക്ക് കൃത്യമായ വിശദീകരണം നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും കരാറുകാരിൽ നിന്നും ഈ തുക തിരികെ ഈടാക്കണമെന്നും ഓഡിറ്റ് റിപ്പോർട്ട് കർശനമായി നിർദ്ദേശിക്കുന്നു.

Related Articles

Back to top button