പാലക്കാട് സിപിഎമ്മിൽ വൻ പ്രതിസന്ധി…. ഏരിയ കമ്മിറ്റി അംഗത്തിന്റെ രാജിക്ക് പിന്നാലെ അണികളുടെ കൂട്ടരാജി….

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാലക്കാട് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ 20-ഓളം പ്രവർത്തകർ കൂടി രാജിവെക്കാനൊരുങ്ങുന്നതോടെ പാർട്ടി വൻ പ്രതിസന്ധിയിലേക്ക്.

കഴിഞ്ഞ ദിവസം നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വവുമായി ഉണ്ടായ രൂക്ഷമായ തർക്കത്തിന് പിന്നാലെ അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്താൻ പാർട്ടി തീരുമാനിച്ചിരുന്നു. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് നയിച്ചത്. പാർട്ടിയിൽ നിന്ന് രാജിവെച്ച ഷുക്കൂർ, കൂടുതൽ താൻ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഷുക്കൂറിനെ അനുകൂലിക്കുന്ന വിഭാഗമാണ് ഇപ്പോൾ കൂട്ടരാജിക്കൊരുങ്ങുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും അബ്ദുൽ ഷുക്കൂറിന്റെ അതൃപ്തി വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. അന്ന് ഷുക്കൂറിനെ അനുനയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചെങ്കിലും, ആ സമയത്ത് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുൻ എം.പി എൻ.എൻ. കൃഷ്ണദാസ് ആക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. മാധ്യമങ്ങളെ ‘ഇറച്ചിക്കടയ്ക്ക് മുന്നിൽ പോയ പട്ടികൾ’ എന്നായിരുന്നു അന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.

Related Articles

Back to top button