ആരുമില്ലെങ്കിൽ ഞാൻ മുഖ്യമന്ത്രിയാകാം,സത്യപ്രതിജ്ഞ ഇന്ന് തന്നെ

വോട്ടെണ്ണൽ കഴിഞ്ഞിട്ട് ആറ് ദിവസമായെങ്കിലും കേരളത്തിൽ ആരാണ് കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. കേരളക്കരയിലും സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്റുകളും ട്രോളുകളും നിറയുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാത്തിരിപ്പ് വിഫലമാകുകയും ചെയ്തു. തതവസരത്തിൽ പരിഹാസവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

ആരെയും കിട്ടിയില്ലെങ്കിൽ കേരള മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് സന്തോേഷ് പറയുന്നു. 64 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ ബാക്കി വേണ്ട 12 സീറ്റ് താൻ ഒപ്പിക്കാമെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, മുഖ്യമന്ത്രി ആക്കിയാൽ ഇന്ന് രാവിലെ തന്നെ സത്യ പ്രതിജ്ഞ ചെയ്യുവാൻ താൻ റെഡി ആണെന്നും പറഞ്ഞു.

Related Articles

Back to top button