ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. കോൺഗ്രസുകാർ മനപ്പൂർവ്വം ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ആവേശത്തിനിടയിൽ ആരെങ്കിലും ചെയ്തതാകാമെന്നും അദ്ദേഹം പറഞ്ഞു. ചിലർ മദ്യലഹരിയിലായിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു നേതാവിന്റെയും ഫ്ലക്സ് നശിപ്പിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പരസ്യ പ്രതിഷേധങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഇന്നലെ വി.ഡി സതീശനെ അനുകൂലിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ കെ.സി. വേണുഗോപാലിന്റെ ചിത്രത്തോടൊപ്പം ഉമ്മൻ ചാണ്ടിയുടെ ചിത്രവും നശിപ്പിക്കപ്പെട്ടിരുന്നു.

Related Articles

Back to top button