പ്രളയം മനുഷ്യ നിര്‍മിതമെന്ന മാത്യൂ കുഴല്‍നാടന്റെ ആരോപണവും തിരഞ്ഞെടുപ്പില്‍ ക്ഷീണം ഉണ്ടാക്കി… മാത്യൂ ടി തോമസ്

പത്തനംതിട്ട: കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നുവെന്ന മാത്യൂ കുഴല്‍നാടന്റെ ആരോപണം തിരഞ്ഞെടുപ്പില്‍ തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് മാത്യൂ ടി തോമസ് റി. 2021ല്‍ ചര്‍ച്ചയാക്കാത്ത വിഷയങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വരുമെന്ന് താന്‍ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള രേഖകകള്‍ കയ്യിലുണ്ട്. പഠിച്ച ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മാത്യൂ ടി തോമസ് പറഞ്ഞു.

മാത്യൂ കുഴല്‍നാടന്റെ ആരോപണം തിരിച്ചടിയുണ്ടാക്കിയോ എന്ന ചോദ്യത്തോട്, ‘ആരോപണം തോല്‍പ്പിക്കാനുള്ള ഘടകമായി എന്ന് തോന്നുന്നില്ല. കുറച്ച് ക്ഷീണം വരുത്തിയിട്ടുണ്ടാകാം. 2018ലാണ് മഹാപ്രളയം ഉണ്ടായത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള രേഖകകള്‍ കയ്യിലുണ്ട്. തിരുവനന്തപുരത്തെ ഓഫീസിലാണ്. ഈ സമയത്ത് ഇത് ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. മുറിയൊഴിഞ്ഞപ്പോള്‍ റെക്കോര്‍ഡുകള്‍ എടുത്തുവന്നിട്ടുണ്ട്.പഠിച്ച ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കും. ജനം തെറ്റിദ്ധരിച്ചിക്കാന്‍ പാടില്ലെന്നും മാത്യൂ ടി തോമസ് പറഞ്ഞു.

Related Articles

Back to top button