കൊച്ചി കോർപറേഷനിൽ നിലവിലെ ഡെപ്യൂട്ടിമേയ മേയർ സ്ഥാനം രാജിവെക്കും…പുതിയ ഡെപ്യൂട്ടി മേയർ…

എറണാകുളം: കൊച്ചി കോർപറേഷനിൽ പുതിയ ഡെപ്യൂട്ടി മേയറെ ദിവസങ്ങൾക്കുള്ളിൽ തീരുമാനിച്ചേക്കും. നിലവിലെ ഡെപ്യൂട്ടി മേയർ ദീപക് ജോയ് അടുത്ത ദിവസം തന്നെ സ്ഥാനം രാജിവെക്കും. തൃപ്പൂണിത്തുറയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് രാജി. ദീപക് പ്രതിനിധീകരിക്കുന്ന അയ്യപ്പൻകാവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പും നടക്കും.
സമുദായ സമവാക്യങ്ങളും ഗ്രൂപ്പ് താൽപര്യങ്ങളും അടക്കം പരിഗണിച്ചാണ് കൊച്ചിയിൽ പുതിയ ഡെപ്യൂട്ടി മേയറെ കോൺഗ്രസ് തീരുമാനിക്കുക. ദീപക് ജോയിക്കൊപ്പം നേരത്തേ പരിഗണിച്ചിരുന്ന വി.ആർ സുധീറിനാണ് കൂടുതൽ സാധ്യത. എളമക്കര സൗത്തിൽ നിന്നുള്ള കൗൺസിലറാണ് സുധീർ. ദീപകും സുധീറും ഒരേ ഗ്രൂപ്പുകാരുമാണ്.



