ദില്ലിയിലെത്തിയ സതീശന് ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം….

ദില്ലിയിലെത്തിയ വി ഡി സതീശന് കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം. സതീശനെ തോളിലേറ്റിയാണ് വിദ്യാർത്ഥികൾ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികൾ വരവേറ്റത്. ഇന്ന് പുലർച്ചെയോടെയാണ് നേതാക്കൾ ദില്ലിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണുള്ളത്.



