പയ്യന്നൂരിലെ CPIM പരാജയത്തിൽ പ്രതികരിച്ച് പി കെ ശ്രീമതി….

പയ്യന്നൂരിലെ പരാജയത്തിൽ ഫെസ്ബുക്ക് പോസ്റ്റുമായി പി കെ ശ്രീമതി. ജനമനസ് മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ജയിക്കുമെന്ന് തന്നെ കരുതിയെന്നും പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
പേരാവൂരിൽ മത്സരിപ്പിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി കെ കെ ശൈലജ രംഗത്തെത്തി. മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. ജയിക്കില്ലെന്ന് എല്ലാവർക്കും അറിയായിരുന്നു. എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവർ അതൃപ്‌തി രേഖപ്പെടുത്തി.
സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്ന് മുന്നണി യോഗത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാൽ തിരിച്ചു വരാമെന്നും പിണറായി വിജയൻ വ്യക്തമാക്കി. വിശദമായ ചർച്ച ജൂണിൽ നടക്കും. 2029 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാമെന്നും പിണറായി വിജയൻ പറഞ്ഞു.



