‘പാലക്കാട് നിഴൽ എംഎൽഎയായി തുടരും; അടുത്ത തവണ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി’

പാലക്കാട് മണ്ഡലത്തിൽ നിഴൽ എംഎൽഎയായി തുടരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കും. ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല. ഇതിൽപ്പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഒരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയ്ക്കൊപ്പം ഇരിക്കാൻ ഭാഗ്യം ലഭിച്ച മുൻകേന്ദ്രമന്ത്രിയാണ്. കേന്ദ്രമന്ത്രി ആയതിന് ശേഷം പത്തുവർഷക്കാലം കഴക്കൂട്ടത്ത് ശ്രദ്ധകേന്ദ്രീകരിച്ച് ജനങ്ങൾക്ക് ഒട്ടനേകം കാര്യങ്ങൾ ചെയ്തുകൊടുത്ത് വിജയിച്ചു. വളരെ കഠിനപ്രയത്നം കൊണ്ടാണ് ഗോപൻ സാറിന് വിജയമുണ്ടായത്. നേമത്ത് സംസ്ഥാനധ്യക്ഷനെ മണിച്ചിത്രത്താഴിട്ട് പൂട്ടി താക്കോൽ ശിവൻകുട്ടി കൊണ്ടുപോയി. പക്ഷെ, ആ പൂട്ട് ഞങ്ങൾ പൊളിച്ചു. കേരളത്തിന്റെ നിയമസഭയ്ക്കകത്ത് മൂന്നുപേർ കയറിപ്പോയി. ഇതിൽപ്പരം ഒരു സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ല. ബിജെപിക്ക് വലിയ വിജയമാണ് ഇവിടെ ഉണ്ടായത്. വോട്ട് നൽകിയ എല്ലാ ആളുകൾക്കും സന്തോഷം പങ്കുവെക്കാനും, ഞങ്ങൾ ഇവിടെ നോൺവെജും വെജും വെച്ച സദ്യ തയ്യാറാക്കിയിട്ടുണ്ട്. അതിന് വേണ്ടി ഒരുമിച്ചിരിക്കാനാണ് വന്നിട്ടുള്ളത്- ശോഭാ സുരേന്ദ്രൻ പറഞ്ഞു.



