നിരീക്ഷകരെത്തും മുമ്പ് തിരക്കിട്ട നീക്കവുമായി സതീശന്‍ ക്യാമ്പ്; എംഎൽമാരെ മറിക്കാൻ നീക്കം

എംഎൽഎമാരെ കാണാൻ കേന്ദ്ര നിരീക്ഷകരെത്തും മുൻപ് കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പമുള്ള എംഎല്‍എമാരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ വിഡി സതീശന്‍ ക്യാമ്പിന്‍റെ നീക്കം. നിരീക്ഷകര്‍ക്കു മുന്നില്‍ ഗ്രൂപ്പ് നേതാവിന്‍റെ പേര് പറഞ്ഞാലും രണ്ടാമത്തെ ചോയ്സായി സതീശന്‍റെ പേരും നിർദ്ദേശിപ്പിക്കാനാണ് ശ്രമം. എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. താൻ തന്‍റെ ജോലി ചെയ്തെന്നും ഇനി ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നുമാണ് വിഡി സതീശന്‍റെ പ്രതികരണം
നിലപാടുകളുടെ രാജകുമാരന്‍ എന്ന വിശേഷണത്തോടെ വിഡി സതീശനൊപ്പമുളള ചിത്രം പങ്കുവച്ച് നെയ്യാറ്റിന്‍കര എംഎല്‍എ എന്‍ ശക്തന്‍ പിന്തുണയാര്‍ക്കെന്ന് വ്യക്തമാക്കി. രമേശിന്‍റെ വിശ്വസ്തന്‍ ടി ജെ വിനോദും, എ ഗ്രൂപ്പിലെ കെ ബാബുവിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ദീപക് ജോയിയും ആലുവയിലെ വീട്ടിലെത്തി സതീശനെ കണ്ടു. ഇരുവരോടും സതീശന്‍ പിന്തുണയഭ്യര്‍ഥിച്ചെന്നാണ് സൂചന. എന്നാല്‍ സൗഹൃദസന്ദര്‍ശനം മാത്രമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം



