പാലക്കാട് ജില്ലയിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കാൻ അനുമതി….

പാലക്കാട് ജില്ലയിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ കുറഞ്ഞ താപനിലയും യു വി ഇന്‍ഡക്‌സും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.

ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിക്കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതി നൽകിയത്. ഈ ഉത്തരവ് പിൻവലിച്ചതായാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button