പാങ്ങപ്പാറയിൽ കഞ്ചാവ് വിൽപന…. വെണ്ണിയൂർ സ്വദേശികളായ രണ്ട് യുവാക്കൾ ശ്രീകാര്യം പൊലീസിന്റെ പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള നടപടി ശ്രീകാര്യം പൊലീസും ഡാൻസാഫ് സംഘവും ശക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത പരിശോധനകളിലായി ഏഴര കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. പാങ്ങപ്പാറ തിരുനഗറിലെ ഒരു വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 0.468 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് യുവാക്കൾ പിടിയിലായത്. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ അരുൺ ദാസ് (25), ആൽബി (25). രഹസ്യവിവരത്തെ തുടർന്ന് രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവരെ ശ്രീകാര്യം പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button