കൊല്ലം – കായംകുളം മെട്രോ റെയിൽ പദ്ധതി…സാധ്യതാ സർവേ വേഗം നടത്തണമെന്ന് കരുനാഗപ്പള്ളി റെയിൽവേ ആക്‌ഷൻ കൗൺസിൽ

കരുനാഗപ്പള്ളി: പാതിവഴിയിൽ നിന്നുപോയ കൊല്ലം – കായംകുളം മെട്രോ റെയിൽ പദ്ധതിയുടെ സാധ്യതാ സർവേ ഉടൻ നടത്തണമെന്ന ആവശ്യവുമായി കരുനാഗപ്പള്ളി റെയിൽവേ ആക്‌ഷൻ കൗൺസിൽ. പദ്ധതിയുടെ സാധ്യത പഠനം മൂന്നു വർഷം മുൻപ് നടത്തിയിരുന്നു. പിന്നീട് ഒരു തുടർ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. കൊല്ലം, കായംകുളം ഭാഗത്തേക്ക് ആയിരങ്ങളാണു ദിവസവും യാത്ര ചെയ്യുന്നത്. അതിനാൽ തന്നെ മിക്ക ട്രെയിനുകളിലും യാത്രക്കാർ നിങ്ങിനിറഞ്ഞാണു യാത്ര ചെയ്യുന്നത്.

മെട്രോ റെയിൽ സാധ്യമായാൽ പ്രധാന സ്റ്റേഷനുകളിലും മറ്റു സ്റ്റേഷനുകളിലും വരുമാനം വർധിക്കുകയും യാത്രക്കാർക്ക് വളരെ പ്രയോജനം ലഭിക്കുകയും ചെയ്യുമെന്നും റെയിൽവേ ബോർഡ് ചെയർമാനു നൽകിയ നിവേദനത്തിൽ പറയുന്നതായി അക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.കെ.രവി അറിയിച്ചു.

Back to top button