തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് സംഭവം. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ്(38) പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റതാകാം മരണകാരമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Back to top button