ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം….

കണ്ണൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി പൊന്ന്യം കുണ്ടുചിറ സ്വദേശി രാജൻ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പറാംകുന്ന് ഭാഗത്ത് അറ്റകുറ്റപ്പണക്കിടെയാണ് രാജന് ഷോക്കേറ്റത്. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



