ഡെപ്യൂട്ടി മേയർ ആശ നാഥിനും ബിജെപി കൗൺസിലർമാർക്കും പൊലീസിന്‍റെ നോട്ടീസ്..

തിരുവനന്തപുരം: നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ നോട്ടീസ് ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നാളെ മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്ന് പൊലീസ് നോട്ടിസിൽ പറയുന്നു. മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ല. ആർ ശ്രീലേഖ കേസിൽ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയർ ആശാ നാഥ് ആറാം പ്രതിയാണ്



