വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റു; യുവാവ് തളർന്നു വീണ് മരിച്ചു

വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റ യുവാവ് തളർന്ന് വീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങൽ നെയ്യൻ സൈനുൽ ആബിദ് (38) ആണ് മരിച്ചത്.

ചൊവ്വാഴ്ച പകൽ 12.30 ഓടെയാണ് സംഭവം. കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിക്ക് മുൻപിൽ വെച്ച് വാഹനം ഓടിച്ചുപോകുമ്പോൾ തളർന്നു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബുധനാഴ്ച പകൽ 3 മണിയോടെ പുളിയംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ദീർഘകാലം പ്രവാസിയായിരുന്നു ആബിദ് .ഒരു മാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.

Related Articles

Back to top button