സർവകാല റെക്കോർഡിൽ ബംഗാൾ…വോട്ടെടുപ്പ് അവസാനിച്ചു….

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോഡിലേക്ക്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം രണ്ടാം ഘട്ടത്തിൽ 90 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ എന്നീ ജില്ലകളിൽ പോളിംഗ് 90 ശതമാനം കടന്നു. മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂരിൽ 85.51 ശതമാനത്തിലധികം വോട്ടുകൾ പോൾ ചെയ്തു.

ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് നടക്കുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സര രം​ഗത്തുള്ളത്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും സമാനമാകും അന്തിമ കണക്കെന്നാണ് വ്യക്തമാകുന്നത്. ഉടൻ തന്നെ പുറത്തുവരാനിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എന്താകുമെന്നതാണ് മുന്നണികളും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.

Related Articles

Back to top button