നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷ…17 കാരൻ പിടിയിൽ….

വളാഞ്ചേരിയിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകൾ മോഷണംപോകുന്നതായി പരാതി. സംഭവത്തിൽ 17കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ഇരുമ്പിളിയം സ്വദേശിയായ 17കാരനും മുതുതല സ്വദേശി പൊളിമാർക്കറ്റ് ഉടമ നാസറുമാണ് പിടിയിലായത്. വളാഞ്ചേരി,കുറ്റിപ്പുറം,കല്‍പ്പകഞ്ചേരി,കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിൽ നിന്നായി നാലു ഓട്ടോറിക്ഷകളാണ് 17കാരൻ മോഷ്ടിച്ചത്. മോഷ്ടിച്ച ഓട്ടോറിക്ഷകൾ പൊളിക്കാൻ വേണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള പൊളിമാർക്കറ്റിലാണ് നൽകിയത്. 5000 മുതല്‍ 10,000 രൂപ വരെയാണ് മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ക്ക് നാസര്‍ നല്‍കിയിരുന്നത്.
നാസറിന്റെ കടയിൽ നിന്ന് നിരവധി മോഷ്ടിച്ച വാഹനങ്ങളും പൊലീസ് കണ്ടെത്തി. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ കാണാതാകുന്നെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പൊലീസ് സിസിടിവി അടക്കം പരിശോധിച്ചത്. 17കാരന്‍ ഒറ്റക്കാണോ മോഷണം നടത്തിയതെന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറയുന്നു



