സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസം…ഇന്നുമുതൽ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ…

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമാകുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്നുമുതൽ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴയെത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇന്നും ഈ മാസം ഇരുപത്താറിനും ഇടിമിന്നലോട് കൂടിയ മഴ പെയ്യും എന്നാണ് മുന്നറിയിപ്പ്. ഒപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യും. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Related Articles

Back to top button